അബ്ദുൽ ഗഫൂർ പാടൂരിന് യാത്രയയപ്പ് നൽകി തർബിയ

tharbiya

മനാമ: 47 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ ഇസ്ലാമിക് സൊസൈറ്റി യാത്രയയപ്പ് നൽകി.

നാഷണൽ പ്രൊജക്റ്റ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഷെയ്ഖ് ആദിൽ റാഷിദ് ബുസൈബ അദ്ദേഹത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. വർഷങ്ങളായി അദ്ദേഹം സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ദീപ്തസ്മരണകളായി എന്നും നിലനിൽക്കുമെന്ന് ഷെയ്ഖ് തന്റെ സംസാരത്തിൽ പരാമർശിച്ചു.

തനിക്ക് ലഭിച്ച ഈ അംഗീകാരം അൽ മന്നാഇ സെന്റർ മലയാള വിഭാഗത്തിന് കൂടെ അവകാശപ്പെട്ടതാണെന്ന് അബ്ദുൽ ഗഫൂർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

അൽ മന്നാഇ സെന്റർ കോഓർഡിനേറ്റർ ഡോ. സഅദുല്ല അൽ മുഹമ്മദി, യാഖൂബ് ഈസ്സ, സി.കെ. അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!