രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; അമിത് ഷാ ആഭ്യന്തര മന്ത്രി, രാജ്‌നാഥ് പ്രതിരോധം, നിര്‍മല സീതാരാമൻ ധനമന്ത്രി

modigovernment

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിദേശകാര്യ മന്ത്രിയാകും. കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിക്കും.

നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്. പേഴ്‌സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍, ആണവ-ബഹിരാകാശ വകുപ്പുകളുടെ ചുമതല പ്രധാനമന്ത്രി വഹിക്കും. പിയൂഷ് ഗോയലിന് റെയിൽവേ, വാണിജ്യ വകുപ്പ് ചുമതലയാണ് നൽകിയത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.

58 അംഗമന്ത്രിസഭയിൽ 25 മന്ത്രിമാർക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ പ്രതിഷേധിച്ച് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചു.

രണ്ടാം മോദി മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും വകുപ്പുകളും

  • രാംവിലാസ് പസ്വാന്‍- കണ്‍സ്യൂമര്‍-ഭക്ഷ്യ പൊതുവിതരണം നരേന്ദ്രസിങ് തോമര്‍- കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തിരാജ്
  • രവിശങ്കര്‍ പ്രസാദ്- നിയമകാര്യം, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്ട്‌നോളജി
  • ഹര്‍സിമ്രത് സിങ് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്‌കരണം
  • താവര്‍ ചന്ദ് ഗേഹ്ലോട്ട്- സാമൂഹ്യനീതി
  • എസ്. ജയശങ്കര്‍- വിദേശകാര്യം
  • രമേഷ് പൊക്രിയാല്‍ നിഷാങ്ക്- മനുഷ്യ വിഭവശേഷി
  • അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
  • സ്മൃതി ഇറാനി- ടെക്‌സ്റ്റൈല്‍സ്- വനിതാ ശിശു ക്ഷേമം
  • ഹര്‍ഷ വര്‍ധന്‍- ആരോഗ്യ, കുടുംബ ക്ഷേമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭൗമശാസ്ത്രം
  • പ്രകാശ് ജാവ്‌ദേക്കര്‍- പരിസ്ഥിതി, ഫോറസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്
  • പിയൂഷ് ഗോയല്‍- റെയില്‍വേ, വാണിജ്യം, വ്യവസായം
  • ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം പ്രകൃതിവാതകം, സ്റ്റീല്‍
  • മുഖ്താര്‍ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
  • പ്രഹ്ലാദ് ജോഷി- പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഘനനം
  • മഹേന്ദ്രനാഥ് പാണ്ഡേ- സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്
  • അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം
  • ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
  • ഗജേന്ദ്ര സിങ് ഷെഖാവത്- ജലവകുപ്പ്‌
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!