ദില്‍ഷാദ് കൂട്ടുങ്ങലിനു യാത്രയയപ്പ് നല്‍കി

IMG-20241208-WA0079

മനാമ: 26 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന ദില്‍ഷാദ് കൂട്ടുങ്ങലിനു മുഹറഖിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ടീം

ബെര്‍പ്പിക്കല്‍സ് മുഹറഖ്’ നല്‍കിയ വികാര നിര്‍ഭരമായ യാത്രയയപ്പ് ഒരു വേറിട്ട അനുഭവമായി. കഴിഞ്ഞ 20 വര്‍ഷത്തോളമായി ബെര്‍പ്പിക്കല്‍ കൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ദില്‍ഷാദിന്റെ പ്രവാസം ഒരു മാതൃകയായി സ്വീകരിച്ച് മറ്റെല്ലാവരും നാട്ടില്‍ കുടുംബത്തോടൊപ്പം ജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സ്വാഗത ഭാഷണം നടത്തിയ ഹംസ റോയല്‍ അഭിപ്രായപ്പെട്ടു. വെറും രണ്ടുവര്‍ഷത്തേക്കെന്നും പറഞ്ഞു ഗള്‍ഫിലേക്കെത്തുന്ന ഒട്ടുമിക്ക പേരും മുപ്പതും നാല്പതും വര്‍ഷം പ്രവാസലോകത്ത് ഒറ്റക്ക് ജീവിച്ചു തിരികെ നടക്കുമ്പോള്‍ കുട്ടികള്‍ക്കും കുടുംബത്തിനുപോലും അനഭിമതനാവുന്ന നിത്യകാഴ്ചകള്‍ നമുക്കൊരു പാഠമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനാമ: 26 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന ദില്‍ഷാദ് കൂട്ടുങ്ങലിനു മുഹറഖിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ടീം ബെര്‍പ്പിക്കല്‍സ് കൂട്ടായ്മ’ രൂപീകരിച്ചതെന്നും, ഒഴിവ് സമയങ്ങളില്‍ ആകാശഭൂമികള്‍ക്കിടയിലെ എന്തിനെക്കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, കക്ഷി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നടത്തുക, അശരണരായ ഗ്രൂപ്പ് മെമ്പര്‍മ്മാരെയും നാട്ടുകാരെയും സഹായിക്കുക എന്നതൊക്കെയായിരുന്നു ഗ്രൂപ്പ് നടത്തിപ്പോന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നൗഷാദ് കാടാച്ചിറ ഓര്‍മിപ്പിച്ചു. സത്യസന്ധതയുടെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി ഇതുവരെ പ്രവര്‍ത്തിച്ച ദില്‍ഷാദിന് മുന്നോട്ടുള്ള പ്രയാണത്തിലും അതിനു സാധിക്കട്ടെയെന്ന് കൂട്ടായ്മയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ഷറഫു ചെറുവണ്ണൂര്‍ ആശംസിച്ചു.

ലത്തീഫ് ചാലിയത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് അംഗങ്ങള്‍ ദിലുവിനു ഫലകം സമ്മാനിച്ചു. നൗഷാദ് കാടാച്ചിറ രചിച്ച ‘കൂട്ടുകാരാ വിട’ എന്ന കവിത ഹംസ റോയല്‍ ആലപിച്ചു. സിദ്ദീഖ് തൃശൂര്‍ ദിലുവിനുവേണ്ടി പ്രത്യേക യാത്രാമൊഴികള്‍ രചിച്ചു ഗാനമാലപിച്ചു. ആഷിഖ്, സഹീന്‍ നിബ്രാസ്, അലി, ആസിഫ് ലിജാസ് ഹമീം ജാസിര്‍, അസ്ലം മുഹറഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൈദ് ഗൂഡല്ലൂര്‍, അഷ്റഫ് ബിന്‍ ഹിന്ദി, ഇസ്മായില്‍ അത്തോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൈദ് ഗൂഡല്ലൂര്‍, അഷ്റഫ് ബിന്‍ ഹിന്ദി, ഇസ്മായില്‍ അത്തോളി എന്നിവര്‍ കാറ്ററിങ്ങിനു നേതൃത്വം നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലത്തീഫ് ചാലിയം നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!