മനാമ: 53-മത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഫുട്‌ബോൾ പ്രേമികളുടെ ക്ലബായ 40 ബ്രദേഴ്‌സ് ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു. ജില്ല കപ്പ്-സീസൺ 2 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എട്ട് ജില്ലകളിൽ നിന്നായി പ്രഗത്ഭരായ എട്ട് ടീമുകൾ മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരായ ആർക്കും ഗസ്റ്റ് പ്ലയറായി കളിക്കാവുന്ന ബഹ്‌റൈനിലെ പ്രൊഫഷണൽ കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഡിസംബർ 12, 13, 15 തീയതികളിലാണ് നടക്കുന്നത്. രാത്രി എട്ടു മണിയ്ക്ക് സിൽ അൽ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് സമ്മാനവുമുണ്ട്. ട്രോഫിയും 300 ഡോളർ പ്രൈസ് മണിയുമാണ് ഇവർക്ക് നൽകുക.