മനാമ: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. രണ്ട് കുട്ടികളുടെ അമ്മയായ 37 കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മനാമയിലെ ഒരു ഷോപ്പിംഗ് മളിലെ കാർ പാർക്കിംഗിൽ വെച്ച് സെപ്തംബർ 13 നാണ് അതിക്രമം ഉണ്ടായത്.
സൾഫ്യൂരിക് ആസിഡ് ആണ് പ്രതി യുവതിയ്ക്ക് നേരെ എറിഞ്ഞത്. 28 കാരനായ യുവാവാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ മുൻഭർത്താവായ രണ്ടാം പ്രതിയുടെ സഹായത്തോടെയായിരുന്നു ആക്രമണം. ആഡിഡ് ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടികൾ നോക്കി നിൽക്കേയാണ് പ്രതി യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇത് കുട്ടികളിൽ കടുത്ത മാനസികാഘാതത്തിന് വഴിവെച്ചു.
സംഭവ സ്ഥലത്ത് നിന്നും അക്രമിയുടേതെന്ന് കരുതുന്ന തൊപ്പിയും മുഖംമൂടിയും പോലീസ് കണ്ടെത്തിയിരുന്നു. ഇവയിൽ നിന്നും ലഭിച്ച ഡിഎൻഎ തെളിവുകൾ പ്രതിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.