മനാമ. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, വിവിധ ജില്ലാ ഏരിയ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളായി കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഓളം’24 എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ നീണ്ടു നിന്ന ഏകദിന ക്യാമ്പ് പ്രതിനിധികൾക്ക് നവോന്മേഷവും പ്രചോദനവും പകർന്നു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിൽ നിന്ന് പഠനർഹമായ കാര്യങ്ങൾ നേടിയെടുത്തു കൊണ്ടാണ് പ്രതിനിധികൾ ക്യാമ്പ് വിട്ടത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സമദ് പൂക്കാട്, ഇന്റർനാഷണൽ ട്രൈനെർ ഡോക്ടർ ഇസ്മായിൽ മരിതേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
രാവിലെ നടന്ന ഉത്ഘാടനസെഷൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു. ക്യാമ്പ് ഡയരക്ടർ
കെ പി മുസ്തഫ അധ്യക്ഷനായിരുന്നു. കെഎംസിസി ജനറൽ സെക്രട്ടറി
ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
പിന്നീട് നടന്ന ഓരോ സെഷനുകളും വിക്ഞാന പ്രദവും പ്രവർത്തനത്തിലും ജീവിതത്തിലും പകർത്താൻ പറ്റുന്നവയുമായിരുന്നു.
അക്ഷരർത്ഥത്തിൽ ഗുരുശിഷ്യാ ബന്ധം പോലെ നേതാക്കളെല്ലാം കേൾവിക്കാരും പഠിതാക്കളുമായി മാറുന്ന ഓളം ക്യാമ്പ് ശരിക്കും വിജ്ഞാന കൗതുകികളുടെ ഓളമായി മാറുകയായിരുന്നു.
ക്രിയാത്മകവും നിർമ്മാണത്മകവും രചനാത്മകവുമായ വഴികളിലൂടെ സംഘടനയെ എങ്ങിനെ മുന്നോട്ട് കൊണ്ട് പോകണം എന്നുള്ള ചർച്ചകൾ ക്യാമ്പിന്റെ വിജയമായി.
സർഗ്ഗത്മകമായ ചർച്ചയിലൂടെ ശാസ്ത്രീയവും സമയബന്ധിതവുമായി നടത്തിയ ക്യാമ്പ് ആസൂത്രണത്തിലും മികച്ചു നിന്നു.
സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്‌റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടിതാഴ,
അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, സഹീർ കാട്ടാമ്പള്ളി, എസ് കെ നാസർ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
വളരെ ക്രിയാത്മകമായ രീതിയിൽ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ ക്യാമ്പിൽ പങ്കെടുത്ത പ്രവർത്തകരുടെ സംഘടനാവൈഭവം വിളിച്ചോതി.
ജില്ലാ ഏരിയകളിൽ കൂടി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചു താഴെക്കിടയിലുള്ള പ്രവർത്തകരിൽ കൂടി ക്യാമ്പിന്റെ സന്ദേശമെത്തിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് ക്യാമ്പ് പിരിഞ്ഞു.