മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അൽ ജസീറ ആശുപത്രി പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. 53-ാമത് ദേശീയ ദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകൾ 5.3 ബഹ്‌റൈൻ ദിനാറിന് ലഭ്യമാകും. ഡിസംബർ 16, 17 ദിവസങ്ങളിലാണ് ഈ പ്രത്യേക പാക്കേജ് ലഭ്യമാകുക.
പാക്കേജിൽ ഉൾപ്പെടുന്ന ടെസ്റ്റുകൾ: ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് (എഫ്ബിഎസ്), കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്ഡിഎൽ കൊളസ്‌ട്രോൾ, എൽഡിഎൽ കൊളസ്‌ട്രോൾ, വിഎൽഡിഎൽ, യൂറിയ (ബൺ), സീറം ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ, ടോട്ടൽ ബിലിറുബിൻ, ഡയറക്ട് ബിലിറുബിൻ, ഇൻഡയറക്ട് ബിലിറുബിൻ, ആൽക്കലൈൻ ഫോസ്‌ഫേറ്റേസ്, എസ്ജിപിടി, എസ്ജിഒടി, സിബിസി (23 ടെസ്റ്റുകൾ), യൂറിൻ അനാലിസിസ് (7 ടെസ്റ്റുകൾ), എൽഡിഎച്ച്, ഗാമ ജിടി, സീറം മഗ്‌നീഷ്യം, സീറം കാൽസ്യം, സീറം ഫോസ്ഫറസ്.
ഇതിനുപുറമേ, പാക്കേജിൽ ബിഎംഐ, ബിപി ചെക്കപ്പ് എന്നിവ സൗജന്യമായി ലഭിക്കും. രക്തപരിശോധന ഫലം ലഭിച്ചശേഷം സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമായിരിക്കും. 16, 17 തീയതികളിൽ രാവിലെ എട്ടു മുതൽ 12 വരെയാണ് പാക്കേജ് ലഭ്യമാകുക.
താരതമ്യേനെ ചെലവേറിയ ഈ ടെസ്റ്റുകൾ 90 ശതമാനംം കുറവിലാണ് പാക്കേജിൽ ലഭ്യമാകുന്നതെന്നും ഈ അവസരം പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 17288000, 16171819