നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ഉത്തരവ്; വീരമൃത്യു വരിച്ച സൈനികരുടെ മകൾക്ക് സ്കോള‍‍ർഷിപ്പ് ഉയർത്തി

ഡൽഹി: സത്യപ്രതിജ്‌ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ മക്കള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുകയാണ്. പെൺകുട്ടികൾക്ക് 2250 രൂപയും ആൺകുട്ടികൾക്ക് 2000 രൂപയുമായിരുന്നു നൽകി വന്നിരുന്നത്. ഇനി മുതൽ പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് സ്കോള‍ർഷിപ്പായി ലഭിക്കുക.

തീവ്രവാദി – നക്സല്‍ ആക്രമണങ്ങളില്‍ വീരമൃത്യു വരിക്കുന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ മക്കളേയും പദ്ധതിയില്‍ ചേര്‍ത്തതാണ് മറ്റൊരു സുപ്രധാന തീരുമാനം. രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആദ്യ തീരുമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.