ബഹ്‌റൈൻ നാഷണൽ ഡേ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു

quran fest

മനാമ : “സെലിബ്രെറ്റ് ബഹ്‌റൈൻ” പരിപാടികളോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ ഓൺലൈൻ ബാച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശുദ്ധ ഖുർആൻ പാരായണ (തിലാവത്) മനഃപാഠ (ഹിഫ്ദ്) മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.

വിവിധ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിശുദ്ധ ഖുർആൻ തജ്‌വീദ് നിയമങ്ങളനുസരിച്ച് മനോഹരമായി ആലപിച്ചും, മനഃപാഠം ചൊല്ലിയും പരിപാടി സജീവമാക്കി. ബഹ്‌റൈൻ ഗ്രാന്റ് മോസ്‌കിലെ ഖുർആൻ അധ്യാപികമാർ വിദ്യാർത്ഥികളുടെ പാരായണ നിലവാരം വിലയിരുത്തി.

ഒന്നുമുതൽ ഏഴുവരെ ഗ്രേഡിലുള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഓരോ ഗ്രെയ്‌ഡിലെയും വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ, ഏറ്റവും കൂടുതൽ മാർക്ക് ലഭ്യമാക്കിയ മിടുക്കന്മാരെയും മിടുക്കികളെയും അനുമോദിച്ചു.

ഖുർആൻ പാരായണത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ റയാ മെഹർ (ഇന്ത്യ), ഇതുബാൻ (ബഹ്‌ റൈൻ), ഐറാ ഷഹീൽ (ബഹ്‌റൈൻ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മികവ് കാട്ടിയപ്പോൾ, ഖുർആൻ മനഃപാഠമാക്കിയതിൽ റയാ മെഹർ (ഇന്ത്യ), ഇതുബാൻ (ബഹ് റൈൻ), അബ്ദുല്ല അബ്ദുൽ വാഹിദ് (ഖത്തർ) എന്നിവർ ഇഞ്ചോടിഞ്ച് പോരാടി തുല്യ പോയിന്റുമായി മത്സരത്തിന് ആവേശം പകർന്നു.

ഹെഡ്മിസ്ട്രസ്സ് സുമയ്യ ടീച്ചർ, പ്രോഗ്രാം കോർഡിനേറ്റർമാരായ നാഹില, ഷെർവാന, സഫ ശിഹാബ്, റുക്‌സാന എന്നിവർ പരിപാടി നിയന്ത്രിച്ചു.

റയ്യാൻ സെന്റർ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം വിദ്യാർത്ഥികളെ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!