മനാമ: ബഹ്‌റൈനിലെ വെയർഹൗസിൽ തീപിടുത്തം. നയിമിലെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
തീപിടുത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് 5 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി. 9 പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. തൊഴിലാളികളുടെ താമസസൗകര്യങ്ങളും നിർമ്മാണ സാമഗ്രികളും തടിയുമാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്നാണ് സിവിൽ ഡിഫൻസ് അറിയിക്കുന്നത്.