കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ

kozhikode

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡൻ്റ് ജമാൽ കുറ്റികാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി കെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി പുതുകൂടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം,സുധീർ തിരുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ജനറൽ ബോഡി ഏകകണ്ഠമായി തെരഞ്ഞെടുത്തു.

സുധീർ തിരുനിലത്ത് (പ്രസിഡണ്ട്.), അരുൺപ്രകാശ് (ജന. സെക്രട്ടറി.),സുജിത്ത് സോമൻ(ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 2025-26 കാലയളവിലേക്കുള്ള കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ, ഷാജി പുതുകുടി,അഖിൽ താമരശ്ശേരി,സവിനേഷ് എന്നിവർ
വൈസ് പ്രസിഡന്റുമാരായും. രമ സന്തോഷ്‌,പ്രജിത്ത് ചേവങ്ങാട്ട്,മനീഷ് എന്നിവരെ ജോ. സെക്രട്ടറിമാരായും സുജീഷ് മാടായി യെ അസി. ട്രഷററായും തെരഞെടുത്തു.

മറ്റു ഭാരവാഹികൾ: മിഥുൻ നാദാപുരം (മെമ്പർഷിപ് കൺ.),ബവിലേഷ് (എൻ്റർടെയ്ൻ മെൻ്റ് കൺ.),സജിത്ത് വെള്ളികുളങ്ങര (ചാരിറ്റി കൺ.),സുധി ചാത്തോത്ത് (സ്പോർട്സ് കൺ.), സത്യൻ പേരാമ്പ്ര (മീഡിയ), പ്രമോദ് കുമാർ (ഐ.ടി & സോഷ്യൽ മീഡിയ), സജിന ഷനൂബ് (ലേഡീസ് വിങ് കൺ.)കൂടാതെ ആശുപത്രി സന്ദർശന കോർഡിനേറ്റർ ആയി ഫൈസൽ പാട്ടാണ്ടിയെ യും നിയോഗിച്ചു. നിലവിലെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സ ലിം എന്നിവരോടൊപ്പം ജമാൽ കുറ്റിക്കാട്ടിൽ,എന്നിവരെ രക്ഷാധികാരിയായും ശശി അക്കരാലിനെ നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കോ ഓഡിനേറ്ററായും ഹരീഷ് പി കെ യെ ഇന്റേണൽ ഓഡിറ്ററായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ജയേഷ് വി കെ,അനിൽ കുമാർ,ബാലൻ കല്ലേരി,സുനിൽ കുമാർ, സിയാദ് അണ്ടിക്കോട്, ഷാജി അനോഷ്, സിനിത്ത് ശശിധരൻ, വിനോദ് അരൂർ, മുനീർ മുക്കാളി,രജീഷ് സി കെ,ഷീജ നടരാജ്,ആകാശ് ഹരിദാസ്, അശ്വതി,ബിധുലേഷ്,വിനീഷ് വിജയൻ,ഹനീഫ് വെള്ളികുളങ്ങര, പവിത്രൻ കെ ടി,പ്രജീഷ് എം ടി, സുരേഷ് മരുതിയാട്ട്.യോഗത്തിൽ ലേഡീസ് വിങ് കൺവീനർ സജ്‌ന ഷനൂബ് നന്ദി പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!