ഐ.വൈ.സി.സി ബഹ്‌റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു

biriyani challenge

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിന്റെ തുടർച്ചാർത്ഥം അസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലീനിങ് ക്യാമ്പിലെ ചെറിയ ശമ്പളക്കാരായ 500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണ ബിരിയാണി വിതരണം ചെയ്തു.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ നേതൃത്വം നൽകി.

ഈ കാരുണ്യ പദ്ധതിയുമായ സഹകരിച്ച എല്ലാവർക്കും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ചാരിറ്റി കൺവീനർ സലീം അബൂത്വാലിബ്, ബിരിയാണി ചലഞ്ചു കൺവീനർ മുഹമ്മദ്‌ ജസീൽ എന്നിവർ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!