സൗദി: ഹൂതി വിമതർ സൗദിക്ക് നേരെ പ്രയോഗിച്ച ആയുധങ്ങള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിൽ പ്രദർശിപ്പിക്കുന്നു. മക്കയിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അറബ് ലോക നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
സൗദി അറേബ്യക്കുനേരെ യമന്‍ ഹൂതിവിമതര്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഹൂതികള്‍ ആക്രമണം നടത്തുന്നത് ഇറാന്റെ പിന്തുണയിലാണെന്നാണ് സൗദി അറേബ്യയുടെ ആരോപണം. ഈ ആരോപണം തെളിയിക്കുവാന്‍ കൂടിയാണ് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹൂതി വിമതരുടെ ആക്രമണങ്ങളില്‍ ഇറാനുള്ള പങ്ക് വെളിവാക്കുന്നതാണ് ഈ ആയുധങ്ങള്‍.