ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 27 -മത് വാർഷികാഘോഷം നാളെ

friends

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും 24-1-2025 വെള്ളി വൈകുന്നേരം 6.30 ന് അദാരി ഗാർഡനിൽ ഉള്ള ന്യൂസീസൺ ഹാളിൽ വച്ചു നടത്തപ്പെടുന്നു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്. ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യ അതിഥി ആയിരിക്കും.

പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, ശ്രീ. സുമേഷ് അയിരൂർ (പിന്നണി ഗായകൻ ) എന്നിവർ നടത്തുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. 1997 ൽ ഒരു പറ്റം യുവാക്കൾ ചേർന്ന് പരസ്പരം അറിയുവാനും, സഹായിക്കുവാനുമായി രൂപീകരിച്ച തിരുവല്ലയെ സ്നേഹിക്കുന്നവരുടെ സംഘടനയാണ് FAT. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുമ്പോട്ടു നയിക്കുന്നത്. തിരുവല്ലയിലെ സ്കൂളുകളിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുതൽ വീടു നിർമ്മിച്ചു നൽകിയ ചാരിറ്റി പ്രവർത്തനം വരെ നടപ്പിലാക്കി കഴിഞ്ഞു. സിൽവർ ജൂബിലിക്കു പ്രഖ്യാപിച്ച 25 കിഡ്നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചു. ഇക്കഴിഞ്ഞ വർഷവും അനവധി രോഗികൾക്കു FAT ന്റെ സഹായം എത്തിച്ചു നൽകുവാൻ സാധിച്ചു.
ഈ പരിപാടിയിൽ പങ്കെടുക്കുന്ന രണ്ട് ഗായകരും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ്. FAT നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് ഇന്നു നടന്ന പത്രസമ്മേളനത്തിലൂടെ ഭാരവാഹികൾ അറിയിച്ചു.

FAT പ്രസിഡന്റ് ശ്രീ റോബി ജോർജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ശ്രീ മനോജ് ശങ്കരൻ, രക്ഷാധികാരികളായ ശ്രീ ശ്രീകുമാർ പടിയറ, ശ്രീ വർഗീസ് ഡാനിയേൽ, ജന.കൺവീനർ ശ്രീ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കൺവീനർ ശ്രീ ബ്ലസൻ മാത്യു, ശ്രീ മാത്യു യോഹന്നാൻ (ജോയിന്റ് കൺവീനർ), അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീ കെ ജി ദേവരാജ്, ശ്രീ വി. ഒ എബ്രഹാം, ശ്രീ സജി ചെറിയാൻ, ട്രഷറർ ശ്രീ ജോബിൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ്, ശ്രീ നിതിൻ സോമരാജൻ, എന്നിവർ എങ്കെടുത്തു. ഫാറ്റ് ജനറൽ സെക്രട്ടറി ശ്രീ അനിൽ പാലയിൽ സ്വാഗതവും ജോയിൻറ് കൺവീനർ ശ്രീ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!