മനാമ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ നടത്തുന്നു. 07.03.2025, വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ് ചെന്നിത്തല മുഖ്യ അതിഥി ആയി പങ്കെടുക്കും. ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും, വിവിധ തുറകളിൽ ഉള്ള ആളുകളും പങ്കെടുക്കുമെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ കൺവീനർ സൈദ് എം എസ് എന്നിവർ അറിയിച്ചു.
