മനാമ: നിരോധനം ലംഘിച്ച് അനധികൃതമായി ചെമ്മീന്‍ വേട്ട നടത്തിയ നാലുപേര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍. ഏഷ്യക്കാരാണ് പിടിയിലായത് എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പരിശോധന സമയത്ത് കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
അതേസമയം, രാജ്യത്ത് നിലവിലുള്ള നിരോധന വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ മത്സ്യത്തൊഴിലാളികളും നിര്‍ബന്ധിതരാണെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശിച്ചു. രാജ്യത്ത് കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ചെമ്മീന്‍ വേട്ട നിരോധനം ജൂലൈ 31 വരെ തുടരും.