മനാമ: റമദാന്‍ മാസത്തിലെ അവസാനത്തെ പത്തു ദിവസം രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന ഹസ്സന്‍ ഈദ് ബുഖാമസ് എം.പിയുടെ പ്രമേയത്തെ പാര്‍ലമെന്റില്‍ ഏകകണ്ഠമായി അംഗീകരിച്ച് എംപിമാര്‍.
പ്രമേയത്തെ സെക്കന്‍ഡ് ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് ഖരാത്ത, ഡോ. മുനീര്‍ സുറൂര്‍, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഒലൈവി എന്നിവര്‍ പിന്തുണച്ചു.
അക്കാദമിക് ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് റമദാന്റെ ആത്മീയ സത്ത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്നാണ് എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
സ്‌കൂളുകളിലെയും കോളേജുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കണമെന്നും ഈ പുണ്യ കാലയളവില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും സ്വയം സമര്‍പ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.