മനാമ: കൊല്ലം സ്വദേശി ബഹ്റൈനില്‍ നിര്യാതയായി. മുഖത്തലയിൽ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. വെള്ളിയാഴ്ച, മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലാണ് കബറടക്കം. മകൾ: സിജി തോമസ്. മരുമകൻ: പോൾ.