മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (ACI) ആഗോളതലത്തില്‍ മികച്ച വിമാനത്താവളത്തിനുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്‌ക്കാരം. 2024-ല്‍ ഉടനീളം യാത്രക്കാരില്‍ നടത്തിയ സര്‍വേകളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌ക്കാരം നല്‍കുന്നത്.
‘ഈ പുരസ്‌ക്കാരം മുഴുവന്‍ ബിഎസി ടീമിന്റെയും ഞങ്ങളുടെ വിലപ്പെട്ട പങ്കാളികളുടെയും സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു തെളിവാണ്. ഞങ്ങളുടെ യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് എസിഐയുടെ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.’, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ (ബിഎസി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസിഫ് അല്‍ ബിന്‍ഫലാഹ് പറഞ്ഞു.