മനാമ: പൂര്‍ണമായും രാജ്യത്ത് നിര്‍മിച്ച ആദ്യ ഉപഗ്രഹമായ ‘അല്‍ മുന്‍ദിര്‍’ വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വിക്ഷേപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.39നാണ് ട്രാന്‍സ് പോര്‍ട്ടര്‍ 13ന്റെ ഭാഗമായ ഉപഗ്രഹത്തിന്റെ വിക്ഷേപണം പുനക്രമീകരിച്ചത്.
കാലിഫോര്‍ണിയയിലെ അമേരിക്കന്‍ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റാണ് അല്‍ മുന്‍ദിറിനെ വഹിച്ച് കുതിച്ചുയരുക.
രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാന്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിര്‍മിച്ചത്.
എന്‍.എസ്.എസ്.എ വെബ്സൈറ്റായ nssa.gov.bhല്‍ ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും.