മനാമ: അനധികൃതമായി പ്രവര്‍ത്തിച്ച ടെയ്‌ലര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിയമലഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചൂപൂട്ടാന്‍ നിര്‍ദേശമിട്ടത്.
സ്ഥാപനങ്ങള്‍ക്ക് ശരിയായ ലൈസന്‍സോ പേരുവിവരങ്ങളോ വാണിജ്യ രജിസ്‌ട്രേഷനോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭത്തെക്കുറിച്ച് തുടര്‍ അന്വേഷണം ആരംഭിച്ചു.
നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാ ബിസിനസുകളും വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനായി ശരിയായ ലൈസന്‍സുകളും അംഗീകാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഒരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു.