മനാമ: മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയതിന് നിരവധി ബേക്കറികളുടെയും റസ്റ്റോറന്റുകളുടെയും ഉടമയ്ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. 165,000 ബഹ്റൈന്‍ ദിനാറിന്റെ വെട്ടിപ്പാണ് നടത്തിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച വിചാരണ പ്രതി കോടതിയില്‍ ഹാജരാകുന്നതിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു. പ്രതി അടുത്തിടെ അറസ്റ്റിലായതിനെത്തുടര്‍ന്ന് വിചാരണ ആരംഭിക്കുകയായിരുന്നു.
ഏഴ് ശാഖകളുള്ള കേക്ക് ഷോപ്പ് 2024 ഏപ്രില്‍ മുതല്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. കടകളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും വീണ്ടും തുറക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കേക്ക് ഷോപ്പ് അവകാശപ്പെടുന്നത്.