മനാമ: മയക്കുമരുന്ന് കടത്ത്, അര ദശലക്ഷം ദിനാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന 22 പേരുടെ ശിക്ഷാ വിധി ഏപ്രില്‍ 15-ന്. പ്രതികളില്‍ അഞ്ച് പേര്‍ ബഹ്റൈനികളാണ്. മറ്റുള്ളവര്‍ ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണ്. ഒന്നാം പ്രതിയായ പ്രവാസി ഇപ്പോഴും ഒളിവിലാണ്.
പ്രതികള്‍ രാജ്യത്ത് മയക്കുമരുന്ന് വിതരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കടത്തില്‍ നിന്നും ലഭിച്ച പണം ഒന്നാം പ്രതി, തന്റെ സഹോദരനായ രണ്ടാം പ്രതിയുമായി ചേര്‍ന്ന് വെളുപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.