മനാമ: രാജ്യത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുതിയ നടപടികള്‍ നടപ്പാക്കാന്‍ ട്രാഫിക് കൗണ്‍സിലിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആഭ്യന്തര മന്ത്രിയും ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
രാജ്യത്തെ ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താനും ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
റോഡിലെ തിരക്ക് കുറയ്ക്കാന്‍ വിജയകരമായ പ്രാദേശിക, ആഗോള മാതൃകകള്‍ ഉള്‍പ്പെടെ യോഗം അവലോകനം ചെയ്തു.