മനാമ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്‌റൈൻ ചാപ്റ്ററിന്റെ എട്ടാം വാർഷികം ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ അൽ രാജാ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടിയുടെ ആദ്യ നാമത്തെ ഓർത്തുകൊണ്ട് ഫന്തരീന ഫെസ്റ്റ് എന്നാണ് ആഘോഷപരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. കോൺവെക്സ് ഇവന്റ്ന്റെ ബാനറിൽ ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ആണ് പ്രധാന പ്രായോജകർ. പരിപാടിയുടെ പ്രചരണ നോട്ടിസ് ലോഞ്ചിങ് അൽഹയാത്ത് മാളിൽ നടന്നു.
ഗായകരായ ആസിഫ് കാപ്പാട്, നിയാസ് നിച്ചു, നിരഞ്ജന രാജീവ് എന്നിവർ നയിക്കുന്ന ഗാനമേള, ഭരതശ്രീ രാധാകൃഷ്‌ണൻ മാസ്റ്റർ, വിനീത വിജയ് എന്നിവർ അഭ്യസിപ്പിച്ച കുട്ടികളുടെ നൃത്തം, സിനിമാറ്റിക് ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവ വാർഷിക പരിപാടിയുടെ ഭഗമായി നടക്കും. കൊയിലാണ്ടി കൂട്ടം ബഹ്‌റൈനിൽ പിറവി എടുത്തതിന്റെ എട്ടാം വാർഷികം, അംഗങ്ങളുടേയും ബഹറൈനിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കേക്ക് കട്ട് ചെയ്തുകൊണ്ട് ആഘോഷിക്കും. ബഹറൈനിലെ മുഴുവൻ മലയാളി സമൂഹത്തേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.