ടൂബ്ലി ബ്രോസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ടൂബ്ലി ബ്രോസിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ടൂബ്ലി അൽമുഷറഫ് ഹോട്ടലിന് പിറകിൽ പ്രത്യേകം തയ്യാറാക്കിയ ഇഫ്താർ സദസ്സിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമായി ഇരുനൂറോളം ആളുകൾ സംബന്ധിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

മുഖ്യഅതിഥികളായി മനോഹരൻ പാവറട്ടി, ശുഹൈബ് തിരുവത്ര എന്നിവരും പങ്കെടുത്തു. ഇൻസാഫ് മൗലവി വാടാനപ്പള്ളി ഇഫ്താർ സന്ദേശം നൽകി. പികെ.റംഷാദ് ചാവക്കാട്, നസീബ് കൊച്ചിക്കാരൻ, അസിസ് ട്രാവൽസ്,മുഹമ്മദ് കൊടുവള്ളി, ഫൈസൽ കേച്ചേരി, റഹീം കൊടുവള്ളി, ഇസ്മയിൽ പി.കെ, ഷഫീഖ് അവിയൂർ, ഷിജിത് കൊയിലാണ്ടി, ഷബീർ കോഴിക്കോട്, നൗഷാദ് ചെമ്പ്ര, നാസർ വാവാട്, ഖമറുദ്ധീൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.