കീം 2025: ബഹ്‌റൈനിലെ പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കി

exam

 

മനാമ: ബഹ്‌റൈനിലെ കീം പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കി. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് റദ്ദാക്കിയത് എന്നാണ് അറിയിപ്പ്. ബഹ്‌റൈനിനെ കൂടാതെ ഹൈദരാബാദിലേയും പരീക്ഷ കേന്ദ്രത്തെ ഒഴിവാക്കിയിട്ടുണ്ട്.

ആദ്യ ചോയ്‌സായി ബഹ്‌റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ഓപ്ഷനുകള്‍ക്ക് അനുസൃതമായി പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കും. ഫോണ്‍: 0471-2525300, 2332120, 2338487.

അതേസമയം, 2024-25 അദ്ധ്യയന വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്‍കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായത് കാരണം റീഫണ്ട് ലഭിക്കാത്തവര്‍ ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യണം.

റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in ലെ ‘KEAM 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ നല്‍കി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!