മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ കൺവീനർ ആയി അഷ്‌റഫ് പാടൂരിനെയും ജോയിന്റ് കൺവീനർ നസീർ കണ്ണൂരിനെയും, വളന്റീർ ക്യാപ്റ്റൻ ഷമീർ ബാവയെയും തിരഞ്ഞെടുത്തു.
ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളിൽ വിശാലമായ വാഹന പാർക്കിങ് സൗകര്യത്തോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും റിഫ്രഷ്മെൻറ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കൺവീനർ അറിയിച്ചു.
അബ്ദുൾ ഗഫൂർ പാടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യഹ്‌യ സി.ടി, റിസലുദ്ധീൻ, ലത്തീഫ് ചാലിയം, സകീർ ഹുസൈൻ, ഹംസ റോയൽ, ലത്തീഫ് ആലമ്പത് തുടങ്ങി ഒട്ടനവധി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ യാഖൂബ് ഇസാ നന്ദി പറഞ്ഞു.