മനാമ: നോമ്പ് തുറയ്ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ പ്രയാസപ്പെടുന്നവര്‍, ബസ്, മറ്റ് വാഹന യാത്രക്കാര്‍, കാല്‍ നടയാത്രക്കാര്‍ എന്നിവര്‍ക്ക് ആശ്വസമാവുകയാണ് എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ ഇഫ്ത്താര്‍ ടെന്റ്
ഈത്തപ്പഴം, ഫ്രൂട്‌സ്, വെള്ളവുമടങ്ങുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ഭക്ഷണ കിറ്റാണ് നല്‍കി വരുന്നത്. ഇഫ്ത്താര്‍ കിറ്റ് വിതരണോല്‍ഘാടനം ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ കറാത്ത നിര്‍വ്വഹിച്ചു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീന്‍ തങ്ങള്‍, എസ്എം അബ്ദുല്‍ വാഹിദ്, വികെ കുഞ്ഞഹമദ് ഹാജി, എസ് കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സജീര്‍ പന്തക്കല്‍, ജോയില്‍ സെക്രട്ടറി അഹമ്മദ് മുനീര്‍, റാഷിദ് കക്കട്ടില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
റാഷിദ്, ഷെമീര്‍, നിയാസ്, ജസീര്‍വാരം എന്നിവര്‍ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമസ്തയുടെ വിവിധ ഏരികളില്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഇഫ്താര്‍ ടെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.