മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഇഫ്താര്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ അഡ്മിനിസ്റ്റേറ്റര്‍ ശൈഖ് മുദഫ്ഫര്‍ അല്‍മീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജപാണ്ട്യന്‍ വരദ പിള്ളൈ, മുസ്റ്റഫ കെപി (കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ട്രഷറര്‍), എബ്രഹാം ജോണ്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ബിനു കുന്നന്താനം, രാജു കല്ലുമ്പുറം (ഒഐസിസി), അബ്ദുല്‍ അസീസ് ടിപി, രിസാലുദ്ദീന്‍ (അല്‍ മന്നായി സെന്റര്‍), ഷാനവാസ് (ഫ്രെണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍), ഹംസ മേപ്പാടി, നൂറുദ്ദീന്‍ ഷാഫി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), അബ്ദുല്‍ വാഹിദ് (സമസ്ത ബഹ്റൈന്‍), ബഷീര്‍ അമ്പലായി (ബിസിനസ് ഫോറം), ഇസ്ഹാഖ് പികെ, ശാഫി വേളം, ബഷീര്‍ മാത്തോട്ടം എന്നീ പ്രമുഖര്‍ പങ്കെടുത്തു.
അല്‍ ഫുര്‍ഖാന്‍ സെന്റര്‍ രക്ഷാധികാരി അബ്ദുല്‍ മജീദ് തെരുവത്ത്, നഷാദ് പിപി (സ്‌കൈ) അധ്യാപികമാരായ ആരിഫ അബ്ദുല്ലാഹ്, ബിനു റഹ്‌മാന്‍, സമീറാ അനൂപ്, സാജിദ നജീബ്, സജ്ലാ മുബാറക് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. അല്‍ ഫുര്‍ഖാന്‍ മലയാളം പ്രസിഡന്റ് സൈഫുല്ല ഖാസിം ആമുഖ ഭാഷണം നിര്‍വഹിച്ചു. മൂസാ സുല്ലമി റമദാന്‍ സന്ദേശം നടത്തി. അല്‍ ഫുര്‍ഖാന്‍ മലയാളം ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി നന്ദി പ്രകാശിപ്പിച്ചു.