ബഹ്റൈന്‍ നവകേരളയുടെ ഇഫ്താര്‍ തൊഴിലാളികളോടൊപ്പം

hybkilo

 

മനാമ: ബഹ്റൈന്‍ നവകേരള ഈ വര്‍ഷത്തെ ഇഫ്താര്‍ വിരുന്ന് അസ്‌കറിലുള്ള ഗ്രില്‍ ടെക് മെറ്റല്‍ പ്രോഡക്റ്റ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് നടത്തി. 150 ഓളം ആളുകള്‍ പങ്കെടുത്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുന്ന റമദാന്‍ മാസത്തില്‍ സഹജീവികളെ കരുതുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ബഹ്റൈന്‍ നവകേരള ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണന്നും റമദാന്‍ സന്ദേശം നല്‍കിയ ഉസ്താദ് ബഷീര്‍ പറഞ്ഞു.

ഇഫ്താര്‍ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ് സുനില്‍ദാസ് ബലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലോക കേരള സഭാ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി എകെ സുഹൈല്‍ സ്വാഗതവും കണ്‍വീനര്‍ പ്രശാന്ത് മാണിയത്ത് നന്ദിയും പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!