മനാമ: ബഹ്റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേര്‍ണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) ന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ കിറ്റ് വിതരണം സിത്ര ലേബര്‍ ക്യാമ്പില്‍ നടന്നു. പ്രസിഡന്റ് സ്റ്റീവന്‍സണ്‍ മെന്‍ഡീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഫുഡ് കിറ്റ് വിതരണത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, ജോയിന്റ് സെക്രട്ടറി സുജിത് കുമാര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജയേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ക്‌ളോടി ജോഷി, സുനില്‍ രാജ്, നഐസക്, അഗസ്റ്റിന്‍, രഞ്ജിത്ത്, ജിജേഷ് എന്നിവര്‍ പങ്കെടുത്തു.