മനാമ: ബഹ്‌റൈനിലെ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീം ഇഫ്താര്‍ സംഗമം നടത്തി. അദിലിയ ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന വിരുന്നില്‍ നാന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് സനില്‍ കാണിപ്പയ്യൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ഗഫൂര്‍ കയ്പമംഗലം, ഫസല്‍ ഭായ്, ലുലു ഗ്രൂപ്പ് പര്‍ച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡൈ്വസറി ചെയര്‍മാന്‍ സിജു കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൂടാതെ മത പണ്ഡിതന്‍ മുസാദിഖ് ഹാഷിം റമദാന്‍ മാസത്തിലെ വൃതാനുഷ്ടനത്തിന്റെ മേന്‍മയെ കുറിച്ചും റമദാന്‍ സന്ദേശവും നല്‍കി സംസാരിച്ചു. ദിലീപ് മോഹന്‍ സ്വാഗതവും ട്രഷററും പ്രോഗ്രാം കണ്‍വീനറും കൂടിയായ ആരിഫ് പോര്‍ക്കുളം നന്ദിയും രേഖപ്പെടുത്തി.
വൈസ് പ്രസിഡന്റ് ഷാജി ദിവാകരന്‍, ജോയിന്റ് സെക്രട്ടറിമാരായ അഗസ്റ്റിന്‍ മൈക്കിള്‍, ബൈജുമാത്യൂ, മെമ്പര്‍ഷിപ്പ് സെക്രട്ടറി സജിത്ത്കുമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അരുണ്‍ ആര്‍ പിള്ള, സത്യന്‍ കേറ്റന്‍, ബഷീര്‍, ശ്രീലേഷ് ശ്രീനിവാസ്, ഗണേഷ് കുറാറ, ഷിഹാബ് മരക്കാര്‍, അഷ്റഫ്, ലിജിന്‍, ഹസ്സന്‍, നീരജ്, പ്രശാന്ത്, പ്രജീഷ് കെപി, അഷ്റഫ് ഹൈദ്രു എന്നിവര്‍ നേതൃത്വം നല്‍കി.