മനാമ: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തൊഴിലാളി കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് മാസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 43 കാരനായ പ്രതിയെ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരിച്ചയക്കും. മദ്യപിച്ച ശേഷമുള്ള വാക്കുതര്‍ക്കത്തിനിടെയാണ് പ്രതി ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ തന്റെ കുടുംബാംഗങ്ങളെ ഇകഴ്ത്തി സംസാരിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു.