ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മെയ് 31 വെള്ളിയാഴ്ച സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ സൈദ് റമ്ദാൻ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും മാനവികതയുടെയും സാഹോദര്യത്തിന്റെയും കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇഫ്താർ സന്ദേശം നൽകുകയും ചെയ്തു. ഇഫ്താർ സംഗമത്തിന് കൂട്ടായ്മയുടെ പ്രസിഡന്റ് ജോയ് ചൊവ്വന്നൂർ, സെക്രട്ടറി ജെറി കോലാടി, വൈസ് പ്രസിഡന്റ് ജലീൽ കടവല്ലൂർ, ട്രഷറർ അരുൺ രാംദാസ് എന്നിവർ നേതൃത്വം നൽകി