മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ട്യൂബ്ലിയിലുള്ള ലേബര്‍ ക്യാമ്പില്‍വെച്ച് ഇഫ്താര്‍ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നല്‍ നല്‍കിയ ഈ സംഗമത്തില്‍ 200-ലധികം ആളുകള്‍ പങ്കെടുത്തു.
സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, മണിക്കുട്ടന്‍, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇഫ്താര്‍ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിന്റെ ഉദാഹരണമായും മാറി. മെമ്പര്‍മാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ഈ ആഘോഷത്തെ കൂടുതല്‍ മികച്ചതാക്കി.