മനാമ: തൃശൂര്‍ക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ ബഹ്റൈന്‍ തൃശൂര്‍ കുടുംബം (ബിടികെ) അദിലിയ ബാന്‍ സാങ് തായ് ഹാളില്‍ അംഗങ്ങള്‍ക്കായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങള്‍ക്കും പുറമേ, ബഹ്റൈനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ബിടികെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു. ഉസ്താദ് മുസാദിക് ഹിഷാമി റമദാന്‍ പ്രഭാഷണം നടത്തുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍, ബഹ്റൈന്‍ കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, വേള്‍ഡ് മലയാളി കൗണ്‍സില്‍ (ബഹ്റൈന്‍) പ്രസിഡന്റ് എബ്രഹാം സാമൂവല്‍, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍, ഐ.വൈ.സി ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റംഷാദ് അയിലക്കാട്ടില്‍, സാമൂഹ്യ പ്രവര്‍ത്തകനായ സെയ്യദ് ഹനീഫ, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെ.ടി സലിം, ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജഹാന്‍ കരുവന്നൂര്‍ സ്വാഗതവും, സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദിയും പറഞ്ഞു. ട്രഷറര്‍ നീരജ് ഇളയിടത്ത്, ജോയിന്റ് കണ്‍വീനര്‍ അഷറഫ് ഹൈദ്രു, വൈസ് പ്രസിഡന്റ് അനീഷ് പദ്മനാഭന്‍, സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി വിജോ വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ജതീഷ് നന്ദിലത്ത്, ഫൗണ്ടര്‍ മെമ്പര്‍ വിനോദ് ഇരിക്കാലി, അജിത് മണ്ണത്ത്, നിജേഷ് മാള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.