മനാമ: ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ മലയാളി അക്കൗണ്ടന്റുമാരില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശിക്ക് ഒരു വര്‍ഷത്തെ തടവും 74000 ദിനാര്‍ പിഴയും വിധിച്ചു. പിഴ തൊഴിലുടമക്ക് നല്‍കണം.
രാജ്യം വിട്ട ആലപ്പുഴ സ്വദേശിയെ പിടികൂടാന്‍ ഒരു മാസത്തിനുള്ളില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും. ഏകദേശം 13,0000ത്തിലധികം ദിനാറിന്റെ (മൂന്നു കോടി രൂപ) തട്ടിപ്പ് നടത്തിയതായതാണ് കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ 2017 മുതല്‍ ജോലി ചെയ്തു വരുന്നവരാണ് പ്രതികള്‍. ഇരുവരുമാണ് സ്ഥാപനത്തിലെ കണക്കുകളും മറ്റും കൈകാര്യം ചെയ്തിരുന്നത്.
സാലറി ഇനത്തിലും കണക്കുകളിലും അധിക തുക എഴുതിച്ചേര്‍ത്താണ് തട്ടിപ്പുനടത്തിയത്. മാസം 2000 മുതല്‍ 2500 ദിനാര്‍ വരെ അധികമായി എഴുതിച്ചേര്‍ത്തെന്നാണ് കണ്ടെത്തല്‍. 2020 മുതലുള്ള സാലറി ഇനത്തില്‍ മാത്രം നടത്തിയ തിരിമറിയുടെ കണക്ക് വിവരങ്ങളാണ് നിലവില്‍ പുറത്തുവന്നത്. അത് മാത്രം മൂന്ന് കോടി രൂപയോളം വരുമെന്നാണ് സ്ഥാപന ഉടമ വ്യക്തമാക്കുന്നത്. സ്ഥാപനത്തിലെ ഔഡിറ്ററുടെ പരിശോധനകളിലും ഈ തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല.