മനാമ: റൂംമേറ്റിനെ പടിക്കെട്ടിലൂടെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച കേസില്‍ ബംഗ്ലാദേശി യുവാവ് കുറ്റക്കാരന്‍ ആണെന്ന് ഹൈ ക്രിമിനല്‍ കോടതി. മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കോടതി യുവാവിനെ നാടുകടത്താനും ഉത്തരവിട്ടു. യുവാവ് മരപ്പണിക്കാരനാണ്.
യുവാവ് റൂംമേറ്റിന് 20 ദിനാര്‍ കടമായി നല്‍കിയിരുന്നു. ഒരു ആഴ്ചയ്ക്കുള്ളില്‍ തുക തിരിച്ചു നല്‍കുമെന്ന ഉറപ്പിലാണ് കടം നല്‍കിയത്. എന്നാല്‍ തുക തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് തള്ളിയിട്ടത്. വലതുകാല്‍ ഒടിഞ്ഞ ഇരക്ക് 10 ശതമാനം വൈകല്യമുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.