മനാമ: ബഹ്‌റൈന്‍ ജീലാനി മഹല്ല് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സൈദ് മുഹമ്മദ് വഹബി മുഖ്യാതിഥിയായി. സയ്യിദ് ഹാശിം തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഹക്കീം സികെ സ്വാഗതം പറഞ്ഞു. സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിഎം കുഞ്ഞബ്ദുള്ള, ഷിഹാബ് എകെ, ഷഫീഖ് എന്‍കെ, മുബഷിര്‍ എകെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യൂസഫ് പി നന്ദിയും പറഞ്ഞു.
സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സയ്യിദ് മുഹമ്മദ് ഷാനെ അനുമോദിക്കുകയും ചെയ്തു. സയ്യിദ് ഗഫൂര്‍ തങ്ങള്‍, ഫര്‍സിന്‍ പി, അബ്ബാസ് പി, ഫൈസല്‍ ഹാജി, സലാം ടി നാസര്‍, കെകെ സിറാജ്, ഒ സലാം, കെകെ അസീസ്, എന്‍ കെ കുറ്റിയില്‍ നാസര്‍, സുബൈര്‍ എകെ, മുഹമ്മദ് പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.