മനാമ: സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍വാഹിദ്, എസ്‌കെഎസ്എസ്എഫ് ബഹ്റൈന്‍ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ഉമ്മുല്‍ ഹസം ഭാരവാഹികള്‍ പങ്കെടുത്തു. പരിപാടിക്ക് മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, സമദ് മൗലവി, ഹമീദ് കൊടശ്ശേരി, ഫസ്ലു കാനോത്ത്, ഫൈസല്‍ തിരുവള്ളൂര്‍, അഷ്റഫ് പടപ്പേങ്ങട്, ഫിറോസ് കണ്ണൂര്‍, ഷര്‍മിദ് കണ്ണൂര്‍, ഗഫൂര്‍ കാഞ്ഞങ്ങാട് നേതൃത്വം നല്‍കി.