മനാമ: ഒരുമയുടെയും നന്മയുടെയും നിറവില്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമത്തില്‍ 12,000ത്തോളം പേര്‍ പങ്കുചേര്‍ന്നു. റമദാന്‍ അവസാന പത്തിലേക്ക് കടന്ന ഈ വേളയില്‍ നടന്ന ഇഫ്താര്‍ സംഗമം ഈ പുണ്യമാസത്തെ നിര്‍വചിക്കുന്ന ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവായിരുന്നു.
12,500 പേര്‍ പങ്കെടുത്ത പരിപാടി ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുല്‍വാഹെദ് ഖരാത്തയുടെ രക്ഷാകര്‍തൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഒപ്പം മെഗാ ഇഫ്താറില്‍ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യര്‍ത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവന്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി, ബി.സി.സി.ഐ ബോര്‍ഡ് അംഗം സൗസാന്‍ അബുല്‍ഹസന്‍ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ഹസന്‍ ഹസന്‍ അല്‍-ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവന്‍ ശാസ്ത്രി വിജയകുമാര്‍ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജുസര്‍ രൂപവാല, ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ & മെഡിക്കല്‍ സെന്ററുകളുടെ സി.ഇ.ഒ ഹബീബ് റഹ്‌മാന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ രാജു കല്ലുംപുറം, ഐ.സി.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്തീഫി, സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധിന്‍ കോയ തങ്ങള്‍, മുഹമ്മദ് അബ്ദുല്ല ഷര്‍ബത്തലിയുടെ ബ്രാഞ്ച് മാനേജര്‍ സിദ്ദിഗ് ബഷീര്‍, അല്‍ ബുസ്താനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍റീദ അബുല്‍ ഹസ്സന്‍ മുഹമ്മദ് ഇബ്രാഹിം, എം.എം.എസ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം മീത്തല്‍, കെ.ബി.ആര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബഹ്‌റൈന്‍ മേഖലാ തലവന്‍ മുഹമ്മദ് റഫീഖ്, ഹമാഷ മോട്ടോഴ്സ് സര്‍വീസസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ എന്‍ജിനീയര്‍ ഇഹാബ് ഇബ്രാഹിം ഹമാഷ എന്നിവരും പങ്കെടുത്തു. പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും പങ്കെടുത്തു.
ഇഫ്താര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റിയാസ് എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സലാം മമ്പാട്ടുമൂല അധ്യക്ഷ പ്രസംഗവും നടത്തിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറ അനീസ്ബാബു ആശംസകള്‍ നേരുകയും, ട്രഷറര്‍ ലത്തീഫ് മരക്കാട്ട് നന്ദി പ്രസംഗം നടത്തുകയും ചെയ്തു.
ഈ പരിപാടിയുടെ വിജയത്തില്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷനിലെ ഓരോ അംഗങ്ങളും വളരെ ആവേശഭരിതരാണെന്ന് സംഘടനയുടെ പ്രസിഡന്റും ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. സലാം മമ്പാട്ടുമൂല പറഞ്ഞു. ”ഈ ഇഫ്താര്‍ സംഗമം സമൂഹത്തിന് ഒത്തുചേരാനുള്ള അവസരം നല്‍കുക മാത്രമല്ല, നമ്മുടെ പൊതുവായ മൂല്യങ്ങളുടെ ശക്തിയെ എടുത്തുകാണിക്കുകയും ചെയ്തു. 12,500 പേര്‍ പങ്കെടുത്ത ഈ പരിപാടിയിലെ ഐക്യത്തിന്റെയും ഉദാരതയുടെയും അന്തരീക്ഷം റമദാനിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്നുവെന്ന്’ അദ്ദേഹം പറഞ്ഞു.
ഈ മെഗാ ഇഫ്താര്‍ മികച്ച വിജയമാക്കി മാറ്റുന്നതില്‍ ബഹ്‌റൈന്‍സമൂഹം നല്‍കിയ മികച്ച പിന്തുണയ്ക്കും പങ്കാളിത്തത്തിനും ഇഫ്താര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റിയാസ് എം.എം.എസ്.ഇ നന്ദി രേഖപ്പെടുത്തി. ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും ഈ ആഘോഷത്തില്‍ പങ്കെടുത്ത, സന്നദ്ധസേവനം നടത്തിയ, സംഭാവന നല്‍കിയ ഓരോ വ്യക്തിക്കും ഞങ്ങള്‍ അഗാധമായ നന്ദി അറിയിക്കുന്നതായി റിയാസ് എം.എം.എസ്.ഇ പറഞ്ഞു. പരിപാടിയിലെ ശ്രദ്ധേയമായ പങ്കാളിത്തം ബഹ്‌റൈനെ നിര്‍വചിക്കുന്ന ശക്തമായ സമൂഹബോധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പ്രഭാഷണം സയ്യിദ് ഫക്രുദ്ധീന്‍ പൂക്കോയ കോയ തങ്ങള്‍ നിര്‍വഹിച്ചു. 200 ഓളം വോളണ്ടിയര്‍മാരാണ് ഈ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കിയത്. എം.എം മീഡിയ കമ്പനിയുടെയും ടൈംസ് ഓഫ് ബഹ്‌റൈന്‍ മീഡിയ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് എം.സി.എം.എ മെഗാ ഈഫ്താര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയത്.
പരിപാടിയില്‍ പങ്കെടുക്കുകയും അതിന്റെ വിജയത്തിന് സംഭാവന നല്‍കുകയും ചെയ്ത ഏവര്‍ക്കും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ ഇഫ്താര്‍ കമ്മിറ്റി അംഗങ്ങളായ അവിനാശ്, ശ്രീജേഷ് വടകര എന്നിവര്‍ നന്ദി അറിയിച്ചു. ഈ റമദാനില്‍ സഹാനുഭൂതിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഭാവിയില്‍ സമാനമായ സംരംഭങ്ങളിലൂടെ സമൂഹത്തെ സേവിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നതായി എം.സി.എം.എ ബഹ്‌റൈന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.