ദേവ്ജി-ബി കെ എസ്‌ ‘ബാലകലോത്സവം 2019’ ജൂൺ 6 ന് തിരശീല വീഴും

മനാമ: ബഹ്‌റിനിലെ പ്രവാസികളായ കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ്‌ ബാലകലോത്സവം 2019ന്റെ മത്സരങ്ങൾ 18 ദിവസങ്ങൾ പിന്നിടുമ്പോൾ നൃത്തമത്സരങ്ങൾ അരങ്ങു തകർക്കുകയാണ്. നാട്ടിൽ നിന്നുള്ള പ്രഗത്ഭരായ വിധികർത്താക്കളാണ് മത്സരം വിലയിരുത്തുന്നത്. ജൂൺ 5,6, തീയതികളിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളോടുകൂടി ഈ വർഷത്തെ ദേവ്ജി ബി കെ എസ്‌ ബാലകലോത്സവത്തിന്റെ മത്സരങ്ങൾക്ക് തിരശീല വീഴും.