മനാമ: ഈദുല്‍ ഫിത്തറിന് മുന്നോടിയായി വ്യാപാരികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ രാജ്യത്തുടനീളം പരിശോധനകള്‍ ശക്തമാക്കി. വിലക്കയറ്റമോ മറ്റ് ദുരുപയോഗങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധനകള്‍ ശക്തമാക്കിയത്.
അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ പെരുന്നാള്‍ ഷോപ്പിങ്ങിനായി രാജ്യത്തേയ്ക്ക് എത്തുന്നതിനാല്‍ മനാമ സൂക്കിലെയും മറ്റ് പ്രദേശങ്ങളിലെയും നിരവധി കടകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക പ്രമോഷനുകളും കാംപെയ്നുകളും നടത്തുന്നുണ്ട്.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വില, ഉല്‍പ്പന്നങ്ങളില്‍ എല്ലാ വിലകളും വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ‘പ്രത്യേക ഓഫറുകള്‍’ യഥാര്‍ത്ഥമാണോ എന്നൊക്കെ ഉറപ്പാക്കലാണ് പരിശോധനയുടെ ലക്ഷ്യം.