മനാമ: ഈദ് ആശംസകള്‍ നേര്‍ന്ന് ഐ.സി.എഫ്. ‘ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ ബ്രഹത്തായ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണം. വ്രതവിശുദ്ധിയുടെ മാസത്തില്‍ നേടിയെടുത്ത നവോന്മേഷവും യഥാര്‍ത്ഥ ചൈതന്യവും സഹന പരിശീലനവും ജീവിത യാത്രയില്‍ ഉപകരിക്കുന്നതാകട്ടെ.’, ആശംസയില്‍ പറയുന്നു.
ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്റൈന്‍ നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി, ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ എന്നിവര്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു.