മനാമ: വ്രതവിശുദ്ധിയിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസും ശരീരവുമായി പെരുന്നാള്‍ ആഘോഷിക്കുന്ന ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ആശംസകള്‍ നേര്‍ന്നു. എല്ലാ ആഘോഷങ്ങളും പരസ്പരമുള്ള പങ്കുവെക്കലുകളാണ്. സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള സന്ദര്‍ഭം. വെറുപ്പും വിദ്വേഷവും ഒഴിവാക്കി അപരനെ സ്‌നേഹിക്കാന്‍ ഓരോ ആഘോഷവും നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്. പ്രയാസവും പ്രതിസന്ധികളും നേരിടുന്ന മുഴുവന്‍ മനുഷ്യരോടുമുള്ള ഐക്യപ്പെടല്‍ കൂടിയാവണം പെരുന്നാള്‍. അവശരെയും അശരണരെയും ചേര്‍ത്തുപിടിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
