മനാമ: സുന്നീ ഔഖാഫിനു കീഴിൽ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 5.10 ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുവാന്‍ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ എല്ലാവർക്കും സൗകര്യമൊരുക്കും. ഈദ് ഗാഹില്‍ എത്തുന്നവര്‍ക്ക് റിഫ്രഷ്മെന്‍റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഹന സൗകര്യം ആവശ്യമുള്ളവര്‍ 3930 3961 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കോ ഓർഡിനേറ്റർ എം. അബ്ബാസ് അറിയിച്ചു.