മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഇൻഡോർ ബഹ്‌റൈൻ ബാറ്റ്മിന്റൻ ടൂർണ്ണമന്റ് ഈദ് അവധിദിവസമായ ജൂൺ ഏഴിന് സംഘടിപ്പിക്കുന്നു. സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാനത്തെ നവീകരിച്ച ബാഡ്മിന്റൺ കോർട്ടിൽ നടക്കുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ മാറ്റുരക്കുമെന്ന് കൺവീനർ മുജീബ് മാഹി അറിയിച്ചു. പുതിയ കളിക്കാർക്ക് പ്രോൽസാഹനം നൽകുകയും മികവിനനുസരിച്ച് അവസരം നൽകുകയും മറ്റു മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം ഒരുക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. താല്പര്യമുള്ള എല്ലാവർക്കും കളി കാണാൻ അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് 32051159 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്