ഫോര്‍മുല വണ്‍ കാറോട്ട മത്സരം; ഫാന്‍ വില്ലേജ് ഫെസ്റ്റിവലിന് തുടക്കം

beyonvillage-20240222-header

 

മനാമ: ബഹ്റൈനില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനുള്ള കൗണ്ട്ഡൗന്‍ തുടങ്ങി. കൗണ്ട്ഡൗണിന്റെ ഭാഗമായി 10 ദിവസത്തെ ഫാന്‍ വില്ലേജ് ഫെസ്റ്റിവലിന് അദ്‌ലിയയിലെ ബ്ലോക്ക് 338ല്‍ തുടക്കമായി. ഫാന്‍ വില്ലേജ് ഏപ്രില്‍ ഒമ്പതുവരെ തുടരും. ഏപ്രില്‍ 11 മുതല്‍ 13 വരെ സാഖിറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് കാറോട്ട മത്സരങ്ങള്‍ അരങ്ങേറുക.

വാരാന്ത്യങ്ങളില്‍ ഉച്ച മുതല്‍ രാത്രി 12 വരെ ഫാന്‍ വില്ലേജ് തുറക്കും. എന്നാല്‍ പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെയായിരിക്കും പ്രവര്‍ത്തനം. പ്രവേശനം സൗജന്യമാണ്. ഫാന്‍ വില്ലേജില്‍ എല്ലാതരം പ്രായക്കാര്‍ക്കും അനുയോജ്യമായ തരത്തിലാണ് വിനോദങ്ങള്‍ സജ്ജമാക്കിയത്.

സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങള്‍, ഫോര്‍മുല 1 റേസിങ് സിമുലേറ്ററുകള്‍, കുടുംബ വിനോദ സംവിധാനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പ്രധാനവേദിയില്‍ ഡിജെകളുടെയും ബാന്‍ഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികള്‍ക്കുള്ള വിനോദ ഇടവുമുണ്ട്. വില്ലേജിന്റെ പ്രധാന ആകര്‍ഷണം ബി.ഐ.സി ഗ്രാന്‍ഡ് പ്രീ ട്രാക്കിനെ അനുകരിച്ച് രൂപകല്‍പന ചെയ്ത സ്‌കെലെക്സ്ട്രിക് മിനി റേസിങ് സ്ലോട്ടാണ്.

അതേസമയം, പ്രാധാന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിട്ടുണ്ട്. ചുരുക്കം ചില ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളാണ് ശേഷിക്കുന്നത്. ടിക്കറ്റ് ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട നമ്പറുകളിലോ വെബ് സൈരറ്റ് വഴിയോ വാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോക ചാംപ്യന്‍മാര്‍ മാറ്റുരയ്ക്കുന്ന എഫ് വണ്‍ ഗ്രാന്‍ഡ് പ്രീയുടെ ഫൈനല്‍ മത്സരം 13ന് വൈകിട്ട് 6 മണിക്കാണ് നടക്കുന്നത്. ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ ആദ്യ പരിശീലന സെഷനും വൈകിട്ട് 6 മുതല്‍ 7 വരെ രണ്ടാം സെഷനും, ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് 3.30 മുതല്‍ 4.30 വരെ മൂന്നാം പരിശീലന സെഷനും അന്ന് വൈകിട്ട് 7 മുതല്‍ 8 മണി വരെ ക്വാളിഫൈയിങ് റൗണ്ടും നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും നിരവധി എഫ് വണ്‍ ആരാധകര്‍ ഈ പ്രധാന മത്സരം കാണാനായി ബഹ്റൈനില്‍ എത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!