മനാമ: ബഹ്‌റൈനില്‍ ചെങ്ങന്നൂര്‍ സ്വദേശി നിര്യാതനായി. കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ (59) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. മുപ്പത് വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ പ്രവാസിയാണ് മാത്യു.
ബഹ്‌റൈനിലെ അല്‍മോയദ് കോണ്‍ട്രാക്ടിംഗ് ഗ്രൂപ്പില്‍ പ്ലബിംഗ് ഫോര്‍മാനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.